Tue, 25 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Nair Association

America

നാ​യ​ർ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഷി​ക്കാ​ഗോ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു

​ഷി​ക്കാ​ഗോ: നാ​യ​ർ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഷി​ക്കാ​ഗോ​യു​ടെ ഈ ​വ​ർ​ഷ​ത്തെ ഓ​ണാ​ഘോ​ഷം ഡ​സ്പ്ള​യി​ൻ​സി​ലു​ള്ള പ്ര​യി​റി ലേ​ക്ക് ക​മ്യൂ​ണി​റ്റി സെ​ന്റ​റി​ൽ വ​ച്ചു ന​ട​ന്നു. ചെ​ണ്ട​മേ​ള​ത്തി​​ന്‍റേയും താ​ല​പ്പൊ​ലി​യു​ടേ​യും അ​ക​മ്പ​ടി​യോ​ടു​കൂ​ടി വി​ശി​ഷ്ടാ​തി​ഥി​ക​ളേ​യും മ​ഹാ​ബ​ലി​ത്ത​മ്പു​രാ​നേ​യും എ​തി​രേ​റ്റ് ആ​ന​യി​ച്ചു.

പ്ര​സി​ഡന്‍റ്​ വി.​ജി. നാ​യ​ർ സ​ദ​​സി​നെ സ്വാ​ഗ​തം ചെ​യ്തു. കൂ​ടാ​തെ ഓ​ണ​ത്തി​ന്‍റെ മാ​ഹാ​ത്മ്യ​ത്തെ​ക്കു​റി​ച്ചും സം​ഘ​ട​ന​യു​ടെ വി​വി​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ചും സം​സാ​രി​ക്കു​ക​യും ഏ​വ​ർ​ക്കും ഓ​ണാ​ശം​സ​ക​ൾ നേ​രു​ക​യും ചെ​യ്തു.  ​എം. ജെ. ​സെ​ബാ​സ്റ്റ്യ​ൻ എംഎ​ൽ​എ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. അ​ദ്ദേ​ഹം ഓ​ണാ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു.  ​സ​തീ​ശ​ൻ നാ​യ​ർ മു​ഖ്യാ​തി​ഥി​യെ സ​ദ​​സി​നു പ​രി​ച​യ​പ്പെ​ടു​ത്തി.​

ശ്രേ​യ മ​ഹേ​ഷ് ഈ​ശ്വ​ര​പ്രാ​ർ​ഥ​ന ഗാ​നം ആ​ല​പി​ച്ചു. വൈ​വി​ധ്യ​മാ​ർ​ന്ന വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ ച​ട​ങ്ങി​നെ പ്രൗ​ഢ​ഗം​ഭീ​ര​മാ​ക്കി. പ്ര​സ​ന്ന അ​വ​ത​രി​പ്പി​ച്ച സോ​പാ​ന സം​ഗീ​തം, മോ​ഹി​നി​യാ​ട്ടം എ​ന്നി​വ വ​ള​രെ മി​ക​വു​റ്റ​താ​യി​രു​ന്നു.​കൂ​ടാ​തെ ദി​യാ നി​തി​ന്‍റെ ഓ​ണ​പ്പാ​ട്ട്, സൊ​റാ​ഫി​ന്റെ ഡാ​ൻ​സ് ടീം ​ഡാ​ഫോ​ഡി​ൽ​സ് അ​വ​ത​രി​പ്പി​ച്ച ഡാ​ൻ​സ്, അ​ൻ​ജു ശ്രീ​കാ​ന്ത്, ഗ്രീ​ഷ്മ സു​മേ​ഷ് മ്യൂ​സി​ക്ക​ൽ ഐ​റ്റം, ഓം​കാ​രം ഷി​ക്കാ​ഗോ​യു​ടെ ത​ക​ർ​പ്പ​ൻ ചെ​ണ്ട​മേ​ളം, സൗ​പ​ർ​ണി​ക ക​ലാ​ക്ഷേ​ത്ര​യു​ടെ ഡാ​ൻ​സ്, രാ​ഗാ​ഹു​ക്ക് ബാ​ൻ​ഡ്, ത​രം​ഗ്, ന​ർ​ത്ത​കീ​സ്, ഓം​കാ​രം ക​ലാ​കാ​ൻ​മാ​ര​വ​ത​രി​പ്പി​ച്ച ച​രി​ത്ര​പ​ര​വും സാം​സ്കാ​രി​ക​വു​മാ​യ തൃ​ശ്ശൂ​ർ പൂ​ര​ത്തി​ന്‍റെ അ​വ​ത​ര​ണം, മ​ൽ​ഹാ​ർ ഡാ​ൻ​സ് ക​മ്പ​നി​യു​ടെ ഡാ​ൻ​സ്, ടീം ​മ​ണ​വാ​ള​ൻ​സി​ന്‍റെ വൈ​വി​ധ്യ​മാ​ർ​ന്ന കോ​മ​ഡി മ്യൂ​സി​ക് ആ​ൻ​ഡ് ഡാ​ൻ​സ് തു​ട​ങ്ങി​യ വി​വി​ധ പ​രി​പാ​ടി​ക​ൾ സ​ദ​സ്‌​സി​നു സ​ന്തോ​ഷ​വും കു​ളി​ർ​മ​യും ന​ൽ​കി.ക​ലാ​പ​രി​പാ​ടി​ക​ളു​ടെ കോ​ർ​ഡി​നേ​റ്റ​റാ​യി പ്ര​വ​ർ​ത്തി​ച്ച​ത് ദീ​പു നാ​യ​രാ​യി​രു​ന്നു.​

മ​റ്റു വി​വി​ധ പ​രി​പാ​ടി​ക​ൾ​ക്ക് അ​ര​വി​ന്ദ് പി​ള്ള, എം. ​ആ​ർ. സി. ​പി​ള്ള, സു​രേ​ഷ് ബാ​ല​ച​ന്ദ്ര​ൻ, ജി​തേ​ന്ദ്ര കൈ​മ​ൾ, പ്ര​സ​ന്ന​ൻ പി​ള്ള, ര​ഘു​നാ​ഥ​ൻ നാ​യ​ർ, രാ​ധാ​കൃ​ഷ്ണ​ൻ നാ​യ​ർ, രാ​ജ​ഗോ​പാ​ല​ൻ നാ​യ​ർ, വി​ജ​യ പി​ള്ള, ച​ന്ദ്ര​ൻ പി​ള​ള, ദീ​പ​ക് നാ​യ​ർ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. മ​ഹേ​ഷ്കൃ​ഷ്ണ​ൻ ഏ​വ​ർ​ക്കും ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി. ബി​ന്ധ്യാ നാ​യ​ർ ച​ട​ങ്ങി​ൽ എം. ​സി. ആ​യി​രു​ന്നു.

Latest News

Corehub Up